ഉപഭോക്തൃ ചൂഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി തിലോത്തമന്‍

Copy of P.Thilothaman

കോഴിക്കോട്: മായം കലര്‍ത്തിയും അധിക വില ഈടാക്കിയും ഉപഭോക്താക്കളെ ചൂഷണംചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ . കുന്ദമംഗലം കാരന്തൂര്‍ മര്‍ക്കസ് കോംപ്ലക്‌സിനു സമീപം പണിത കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
വാസ്തവവിരുദ്ധമായ പ്രചാരണത്തിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് അളവ് തൂക്കത്തിലെ തട്ടിപ്പും കര്‍ശനമായി തടയും. ഉപഭോക്തൃകോതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാതെ തീര്‍പ്പാക്കുന്നതിന് ജീവനക്കാരെ നയമിക്കുമന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു.
എം.കെ. രാഘവന്‍ എം.പി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സീനത്ത് ഗ്രാമപഞ്ചായത്ത് മെംബര്‍ പടാളിയില്‍ ബഷീര്‍, ഭക്ഷ്യപൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹ ഗാരി ടി.എല്‍ റെഡ്ഡി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് വി.വി. ജോസ്, ടി.വിബാലന്‍, ഖാലിദ് കിളിമുണ്ട, എന്‍.വി.ബാബുരാജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.