സൈനിക മേധാവിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സൈനിക മേധാവിക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈനികമേധാവി ബിപിന്‍ റാവത്തിനെതിരായ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
ഇന്ത്യന്‍ കരസേന മേധാവി ഒരു തെരുവ് ഗുണ്ടയെപോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശം. പാകിസ്ഥാന്‍ സേനാമേധാവി ഖമര്‍ ജാവേദ് ബജ്വയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിവാദമായതോടെ സന്ദീപ് ഖേദം രേഖപ്പെടുത്തിയിരുന്നു.ഇതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.