ലയനം: പളനിസ്വാമി നാടകം കളിക്കുന്നുവെന്നു പനീര്‍ശെല്‍വം

ചെന്നൈ: എഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിനായി നിശ്ചയിച്ച കമ്മിറ്റി പിരിച്ചുവിട്ടതിലൂടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി നാടകം കളിക്കുകയാണെന്നു വിമത നേതാവ് ഒ. പനീര്‍ശെല്‍വം. ഏപ്രിലിലാണ് എഡിഎംകെ ലയനം വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും ചര്‍ച്ചകള്‍ക്കായി കമ്മിറ്റി രൂപവത്കരിച്ചത്.
അന്നുമുതല്‍ പളനിസ്വാമി നാടകം കളിക്കുകയാണ്. ലയനത്തില്‍ അണികള്‍ക്ക് താത്പര്യമില്ലെന്നാണ് പളനിസ്വാമി പറഞ്ഞുകൊണ്ടിരിക്കുന്നത്. ചര്‍ച്ചയ്ക്കായി ലഭിച്ച അവസരങ്ങള്‍ ബോധപൂര്‍വം നിരസിക്കുന്ന നിലപാടാണ് പളനിസ്വാമി കൈക്കൊണ്ടത് പനീര്‍ശെല്‍വം പറഞ്ഞു.