വയനാടിന്റെ പരിസ്ഥിതിയും ഭാവിയും സെമിനാര്‍ നടത്തി

സുല്‍ത്താന്‍ ബത്തേരി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാടിന്റെ പരിസ്ഥിതിയും ഭാവികാഴ്ചപ്പാടും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കല്‍പ്പറ്റ, സുല്‍ ത്താന്‍ ബത്തേരി നഗരസഭ, അമ്പലവയല്‍ ആര്‍എആര്‍എസ്, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സബ് ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്‍ പേഴ്‌സണുമായ കെ.പി. സുനിത അധ്യക്ഷത വഹിച്ചു. എംഎസ്എസ് ആര്‍ എഫ് മേധാവി ഡോ.ബി ബാലകൃഷ്ണന്‍, അഡ്വ.ടി.ആര്‍.ബാലകൃഷ്ണന്‍, അഡ്വ.സി.സി.മാത്യു പ്രസംഗിച്ചു. സുല്‍ത്താന്‍ ബത്തേരി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് സ്വാഗതവും ,സബ് കോടതി ശിരസ്തദാര്‍ സി.കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വയനാടിന്റെ കാലാവസ്ഥാ മാറ്റം, പ്രകൃതിയുമായുള്ള ജനങ്ങളുടെ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. ടി.ആര്‍. സുമ, ഡോ. എന്‍.കെ. നന്ദകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.