രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി രജനീകാന്ത്;രാഷ്ട്രീയ സംവിധാനം മാറണം

Rajnikanth in press

കോടമ്പാക്കം: തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സൂപ്പര്‍താരം രജനീകാന്ത്. കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി. കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്നാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു.
കര്‍ണാടകയില്‍നിന്നുള്ളയാളായിട്ടും തമിഴ്‌നാട്ടുകാര്‍ തന്നെ സ്വീകരിച്ച്, പൂര്‍ണ തമിഴനായി തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ കര്‍ണാടകയില്‍ 23 വര്‍ഷം ജീവിച്ചു, തമിഴ്‌നാട്ടില്‍ 43 വര്‍ഷവും. തമിഴനെന്നു അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്. എന്റെ ആരാധകരാണ് എന്നെ തമിഴനാക്കിയത്. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാമെന്നും രജനീകാന്ത് പറഞ്ഞു. തമിഴനല്ലെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാല്‍ അതൊരു ദുരന്തമായിരിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു.