Category Archives: രാഷ്ട്രീയം

പത്രിക തള്ളിയതില്‍ ഇടപെടല്‍ വേണമെന്നു രാഷ്ട്രപതിയോടു വിശാല്‍

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതില്‍ പ്രതിഷേധവുമായി നടന്‍ വിശാല്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ വിശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തെഴുതി. ട്വിറ്ററിലൂടെയാണ് വിശാലിന്റെ തുറന്ന കത്ത്. ...

ജിഇഎസില്‍ പങ്കെടുക്കാന്‍ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി

evanka trumb ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാങ്ക ...

തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ല: കാനം

കോട്ടയം: സി.പിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണത്തെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കാന്‍ ...

തോമസ് ചാണ്ടി രാജിവച്ചു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍  മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി

chandy തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കും നാടകങ്ങള്‍ക്കും അവസാനമായി തോമസ് ചാണ്ടി ഒടുവില്‍ രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പീതാംബരന്‍ മുഖ്യമന്ത്രിയുമായി നടകത്തിയ ...

തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധം; രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല: ജഗദീഷ്

jagadheesh മുംബൈ: നിയമസ’ാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനനന്ദ ഹാളില്‍ നടന്ന പൊതുപരിപാടി അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജഗദീഷ്. രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക ...

രാഷ്ട്രീയ പ്രവേശനം: കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്നാണു സൂചന. ആരാധകരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു ...

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്

Vani-Viswanath വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നു. താരം തെലുങ്ക് രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് വാണി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒരു ...

രജനിക്കൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാര്‍: കമല്‍ഹാസന്‍

ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. സിനിമ മേഖലയില്‍ തങ്ങള്‍ എതിരാളികളാണെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാറുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം മാറുകയാണ്. ആ മാറ്റത്തില്‍ താനും ഭാഗമാകും. എന്നാല്‍ ...

പാക്കിസ്ഥാന്‍: ഷഹബാസ് പാര്‍ട്ടി പ്രസിഡന്റാവും

shahabhas ഇസ്ലാമാബാദ് : പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് പിഎംഎല്‍എന്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയേറി. നവാസ് ഷരീഫിനു പാര്‍ട്ടി നേതാവായി തുടരാനാവില്ലെന്നും പുതിയ ചീഫിനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും നിര്‍ദേശിച്ച് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞദിവസം പാര്‍ട്ടിക്കു ...

കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പരിശ്രമിക്കുകയാണെന്ന് അമിത് ഷാ

രോഹ്തക്: മഹാത്മാഗാന്ധിയുടെ അഭിലാഷംപോലെ പാര്‍ട്ടി പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹരിയാനയിലെ രോഹ്തകില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്വാതന്ത്ര്യ ത്തിനു ശേഷം കോണ്‍ഗ്രസ് ...

ശശികലയ്‌ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഐജിക്കെതിരേ സര്‍ക്കാര്‍ നടപടിക്ക്

sasikala ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട എഡിഎംകെ(അമ്മ) നേതാവ് വി.കെ. ശശികലയ്ക്കും വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുള്‍ കരിം തെല്‍ഗിക്കും ജയിലില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചന ...

മുകേഷിന്റെ പൊട്ടിത്തെറി; പാര്‍ട്ടി വിശദീകരണം തേടും

mukesh സി.പി.എം കൊല്ലം ജില്ലാ കമ്മറ്റിയാണ് വിശദീകരണം തേടുക കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷം മീരയെയോ, പ്രകാശ് അംബേദ്കറെയോ കളത്തിലിറക്കും

prakash ambethkar ന്യൂഡല്‍ഹി: എന്‍.ഡി.എ ദളിത് പ്രീണനം മുന്നില്‍ കണ്ട് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. ഇത് മറികടക്കാന്‍ പൊതുസമൂഹത്തില്‍ രാംനാഥിനേക്കാള്‍ സ്വീകാര്യതയുള്ള വ്യക്തിത്വത്തെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ ...

ഗേറ്റ്‌വേ ഒഫ് ഇന്ത്യ’ എന്നത് ഭാരത് ദ്വാര്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Mumbai_03-2016_30_Gateway_of_India മുംബയ്: ചരിത്രസ്മാരകമായ ഗേറ്റ്‌വേ ഒഫ് ഇന്ത്യയുടെ പേര് ‘ഭാരത് ദ്വാര്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. മഹാരാഷ്ട്രയിലെ എം.എല്‍.എയായ രാജ് പുരോഹിതാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലെ അടിമത്തത്തിന്റെ പ്രതീകമാണ് ...

സൈനിക മേധാവിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സൈനിക മേധാവിക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈനികമേധാവി ബിപിന്‍ റാവത്തിനെതിരായ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യന്‍ കരസേന മേധാവി ...