Category Archives: കോഴിക്കോട്

ബസ് സമരം ഒഴിവാക്കണം: മന്ത്രി ശശീന്ദ്രന്‍

sasi കോഴിക്കോട്: സമരം നടത്താനുള്ള സ്വകാര്യബസുടമകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എടുത്തുചാടിയുള്ള തീരുമാനമാണിത്. സമരം പ്രഖ്യാപിക്കുന്നതിനു മുമ്പ് സര്‍ക്കാരുമായി ചര്‍ച്ചചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏകപക്ഷീയമായ പ്രഖ്യാപനം നടത്തി ഭീഷണിപ്പെടുത്തേണ്ട. ബസുടമകളിലെ ...

സമൂഹത്തിന്റെ സ്പന്ദനം അറിഞ്ഞുള്ള വിദ്യാഭ്യാസം ആവശ്യം : ഗവര്‍ണര്‍

gov കോഴിക്കോട്: സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ആവശ്യമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ഇതിനായി സമൂഹത്തിനു നേരെ കണ്ണുംകാതും തുറന്ന് നിരീക്ഷിക്കാനുതകും വിധത്തില്‍ സ്‌കൂളുകളില്‍ നിന്നും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ...

മിഠായിതെരുവ്: വ്യാപാരികളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട്: മിഠായിതെരുവിലെ വാഹന നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായിസമിതി നിരാഹാര സമരം ആരംഭിച്ചു. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്കു സമീപം ആരംഭിച്ച നിരാഹാര സമരം വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡണ്ടും എം.എല്‍.എയുമായ വി.കെ.സി മൊയ്തീന്‍കോയ ഉദ്ഘാടനം ...

ഇന്ത്യയെ കാത്തിരിക്കുന്നത് അതികഠിനമായ ചൂട്

കോഴിക്കോട്: സമീപഭാവിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അതികഠിനമായ ചൂട്. പ്രമുഖ നഗരങ്ങളില്‍ അതി തീവ്രമായ ഉഷ്ണതരംഗമുണ്ടാകും. കാലാവസ്ഥാ മാറ്റത്തെ ക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനമാണ് അതികഠിനമായ ഉഷ്ണത്തിനു കാരണമാകുന്നത്. രാജ്യത്ത് ...

രക്ഷിതാക്കളറിയാതെ പാതിരാത്രി കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതായി മുന്നറിയിപ്പ്

കോഴിക്കോട്: പാതിരാത്രിയില്‍ കുട്ടികള്‍ രക്ഷിതാക്കള്‍ അറിയാതെ വീടിനു പുറത്തുപോകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ബീച്ചിലും നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലും കറങ്ങുന്ന കുട്ടികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയതായി ടൗണ്‍ പോലീസ് അധികൃതര്‍ പറഞ്ഞു. വീടുവിട്ടറങ്ങുന്ന വിദ്യാര്‍ഥികളെ നേര്‍വഴിയിലെത്തിക്കാന്‍ ...

ബ്രൂവറി അനുമതി തത്വത്തില്‍ മാത്രമെന്ന് എക്‌സൈസ് മന്ത്രി

tp കോഴിക്കോട്: ബ്രൂവറി, ഡിസ്റ്റിലറി അനുമതി തത്വത്തില്‍ മാത്രമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. എല്ലാ നിയമവും പാലിച്ച് മാത്രമേ ബ്രൂവറിക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ താത്പര്യത്തിന് എതിരായി ഒരു ...

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

karattu rasaq കോഴിക്കോട്: കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. താമരശേരിയില്‍ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിലാണ് അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ...

തിരക്കേറിയ ജംഗ്ഷനുകളില്‍ സിഗ്നലുകള്‍ക്കൊപ്പം പോലീസുകാരും ഗതാഗതം നിയന്ത്രിക്കണം

സിഗ്നലുകള്‍ക്കൊപ്പം ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാരും ഗതാഗതം നിയന്ത്രിച്ചാല്‍ വളരെ ആശ്വാസമാകുമെന്നു യാത്രക്കാരും പൊതുജനങ്ങളും കോഴിക്കോട്: ട്രാഫിക് ജംഗ്ഷനുകളില്‍ തിരക്കേറുമ്പോള്‍ സിഗ്നലുകളെ മാത്രം ആശ്രയിക്കാതെ ഡ്യൂട്ടിയിലുളള പോലീസുകാരും ഗതാഗതം നിയന്ത്രിച്ചാല്‍ വാഹനയാത്രക്കാര്‍ക്കു വളരെ ആശ്വാസമാകുമെന്നും ഗതാഗതകുരുക്ക് ...

70 ശതമാനം സ്തനാര്‍ബുദ രോഗികളും ചികിത്സയ്‌ക്കെത്തുന്നത് അവസാന ഘട്ടത്തില്‍

കോഴിക്കോട്: ആരംഭ ഘട്ടത്തില്‍ ചികിത്സ നടത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന സ്തനാര്‍ബുദ രോഗം ജനങ്ങളുടെ അജ്ഞതയും ഭീതിയും കാരണമാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ.വി ഗംഗാധരന്‍ പറഞ്ഞു.70 ശതമാനം സ്തനാര്‍ബുദ രോഗികളും ...

ദ്വൈശതാബ്ദി സ്മാരക കോടതി സമുച്ചയം ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദ്വൈശതാബ്ദി സ്മാരക കോടതി സമുച്ചയം ഇന്ന് രാവിലെ കേരളഹൈക്കോടതി ചീഫ്ജസ്റ്റിസ് ഋഷികേശ് റോയ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുള്‍ ...

മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കണം: മന്ത്രി രാമകൃഷ്ണന്‍

tp കോഴിക്കോട്: പൊതു ഇടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്‌ക്വാഡ് രൂപീകരിച്ച് രാത്രി കാലങ്ങളില്‍ ...

സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ധനസഹായം എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന്

കോഴിക്കോട് : കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ധന സഹായം എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും,മുന്‍ എംഎല്‍ എയുമായ വി.ദിനകരന്‍ ആവശ്യപ്പെട്ടു.ധീവരസഭ കോഴിക്കോട് താലൂക്ക് സമ്മേളനവും ...

മിഠായിതെരുവിലെ വാഹന നിയന്ത്രണം പിന്‍വലിക്കാന്‍ വ്യാപാരികളുടെ ഉപവാസം

must photo കോഴിക്കോട്: മിഠായിതെരുവിലെ അശാസ്ത്രീയ വാഹന നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് കെ.ഹസ്സന്‍കോയയും,ജില്ലാ ഭാരവാഹികളും ഉപവാസം തുടങ്ങി.രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചിന് അവസാനിക്കും.മാനാഞ്ചിറ കിഡ്‌സണ്‍ ...

സാറാ ജോസഫിനും ജസ്റ്റിസ് ഷംസുദ്ധീനും വക്കം മൗലവി പുരസ്‌കാരം

sarah കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് സാറാ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ധീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരം. യഥാക്രമം നോവല്‍ സാഹിത്യം, സമാധാന പ്രവര്‍ത്തനം എന്നിവയ്ക്കാണ് അവാര്‍ഡ്. 25000 രൂപയും ...

ആംഗ്ലോ- ഇന്‍ഡ്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ വന്‍ പ്രതിഷേധം

സ്‌കൂളിലെ പഴയ കെട്ടിടം ഏറ്റെടുക്കാനുള്ള പുരാവസ്തു വകുപ്പു നീക്കം ഉപേക്ഷിക്കണമെന്നാവശ്യം കോഴിക്കോട്: സെന്റ് ജോസഫ് ആംഗ്ലോ- ഇന്‍ഡ്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം പുരാവസ്തു വകുപ്പു ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. വളരെ നല്ലരീതിയില്‍ ഉന്നത ...