Category Archives: കോഴിക്കോട്

കനത്ത മഴ: ജാഗ്രത പാലിക്കണം 

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍. മഴവെള്ളപ്പാച്ചിലുണ്ടാകാനിടയുള്ളതിനാല്‍ പുഴയില്‍ ഇറങ്ങരുത്. മലയോര മേഖലകളിലെ റോഡുകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാത്രക്കാര്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് ചുവട്ടില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യരുത്. വിനോദ സഞ്ചാരികള്‍ ...

കര്‍ഷകന്റെ ആത്മഹത്യ:  വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

കോഴിക്കോട്: കര്‍ഷകനായ ജോയി ചക്കിട്ടപ്പാറ ചെമ്ബനോട വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയോടെ പേരാമ്പ്ര സി.ഐയുടെ മുന്പിലാണ് സിലീഷ് കീഴടങ്ങിയത്. സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ...

കര്‍ഷകന്റെ ആത്മഹത്യ : ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫീസിനു പുറത്തെ ഗ്രില്ലില്‍ തൂങ്ങിമരിച്ചതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ...

മരിച്ച കര്‍ഷകന്റെ നികുതി സ്വീകരിച്ചുരേഖകള്‍ തിരുത്തിയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോയിയുടെ വസ്തുവിന്റെ നികുതി ചെമ്പനോട വില്ലേജ് ഓഫീസില്‍ സ്വീകരിച്ചു. ജോയിയുടെ സഹോദരനും ബന്ധുക്കളും ഓഫീസിലെത്തിയാണ് വസ്തുവിന്റെ നികുതി ഒടുക്കിയത്. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ...

കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം: വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

പേരാമ്പ്ര: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് വ്യക്തമാക്കിയത് തൊട്ടുപിന്നാലെയാണ് ...

മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു

mukk കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ആനയാംകുന്ന് മുണ്ടയാട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ(43), മകള്‍ ഹിഫ്ത(13) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് ...

ഉപഭോക്തൃ ചൂഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി തിലോത്തമന്‍

Copy of P.Thilothaman കോഴിക്കോട്: മായം കലര്‍ത്തിയും അധിക വില ഈടാക്കിയും ഉപഭോക്താക്കളെ ചൂഷണംചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ . കുന്ദമംഗലം കാരന്തൂര്‍ മര്‍ക്കസ് കോംപ്ലക്‌സിനു സമീപം പണിത ...

വയനാടിന്റെ പരിസ്ഥിതിയും ഭാവിയും സെമിനാര്‍ നടത്തി

സുല്‍ത്താന്‍ ബത്തേരി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാടിന്റെ പരിസ്ഥിതിയും ഭാവികാഴ്ചപ്പാടും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ...

രാഷ്ട്രഭാഷാപഠന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.കെ. ഇരവില്‍ വിരമിച്ചു

iravil കോഴിക്കോട്:സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനായ ആര്‍.കെ. ഇരവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണസമര വിജയത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി തിളങ്ങുന്ന മലാപ്പറമ്പ് യു.പി. സ്‌കൂളില്‍ നിന്നാണ് അധ്യാപകനായ ആര്‍.കെ. ഇരവില്‍ എന്ന രാധാകൃഷ്ണന്‍ മാസ്റ്റര്‍ ...

മെഡിക്കല്‍ കോളജ് വികസനത്തിന് പുതിയ പദ്ധതികള്‍

MEDCAL COLLEE കോഴിക്കോട്: മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കൂട്ടായി മുന്നോട്ട് വരണമെന്നും ഇതിനായി പദ്ധതി തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ യു.വി. ജോസ്. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന ...

വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമം: 15 കോടി രൂപയുടെ പദ്ധതി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമ പദ്ധതികള്‍ക്കായി 15 കോടിയുടെ പദ്ധതി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ച പദ്ധതികള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. ഡിപിസി അംഗീകാരം ലഭിക്കുന്നതോടെ അടുത്ത മാസത്തോടെ പദ്ധതി ...

മലബാര്‍ മേഖലയിലെ ആദ്യ ഐടി പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും

cyberpark-clt കോഴിക്കോട്: മലബാര്‍ മേഖലയിലെ ആദ്യത്തെ ഐടി പാര്‍ക്കായ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐടിബില്‍ഡിംഗ് സഹ്യ ഇന്ന് വൈകീട്ട് നാലരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലബാറിന്റെ യുവത്വത്തിന് വിവരസാങ്കേതിക വിദ്യയിലൂടെ കുതിപ്പായി ...

അറവ് ശാലക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം

കോഴിക്കോട്: ജനങ്ങള്‍ എന്തു ഭക്ഷണം കഴിക്കണമെന്ന തീരുമാനത്തിന് നേരെയുള്ള കടന്നുകയറ്റം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. മാംസം ഇന്ന് സാധാരണ ജനങ്ങളുടെ ഭക്ഷണരീതികളുടെ ഭാഗമായിക്കഴിഞ്ഞു. ലോകം തന്നെ അംഗീകരിച്ച ഭക്ഷണ രീതിക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ...

ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിടില്ല: വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിടുമെന്ന വാര്‍ത്ത ശരിയല്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള അജന്‍ഡയെന്നു സംസ്ഥാന കൗണ്‍സിലിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ഉറച്ചു ...

ആര്‍ടിഒ,ജോയിന്റ് ആര്‍ടിഒ ഓഫീസുകളെ അധികാരപ്പെടുത്തി

കോഴിക്കോട്: സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളിലെ യാത്രാപാസ് നല്‍കുന്നതിന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന പരിധിയിലെ ആര്‍ടിഒ ഓഫീസുകളെയും ജോയിന്റ് ആര്‍ടിഒ ഓഫീസുകളെയും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അധികാരപ്പെടുത്തി. വിദ്യാര്‍ഥി ...