Category Archives: കേരളം

സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ, ആര്‍ഭാടം ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടക്കും. പരമാവധി ആര്‍ഭാടം ഒഴിവാക്കി കലോത്സവം നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും, ശാസ്‌ത്രോത്സവം നവംബറില്‍ ...

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ഖത്തറില്‍ പോകുന്നതിനാണ് കോടതി അനുമതി ...

ക്യാപ്റ്റന്‍ രാജു  അന്തരിച്ചു

captain-raju.jpg.image.784.410 കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. മലയാളത്തിനു പുറമേ ...

കേരളത്തെ പ്ലാസ്റ്റിക് ബോട്ടില്‍ മുക്തമാക്കാന്‍ ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ പദ്ധതി

plastic ചങ്ങനാശേരി: കേരളത്തെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് ബോട്ടില്‍ മുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ കാന്പയിന്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ പുനഃചംക്രമണത്തിനായി വിവിധ ഏജന്‍സികള്‍ക്കു നല്‍കും. ...

യാത്ര സുരക്ഷിതമാക്കാന്‍ ഇനി സേഫ് സ്‌ക്വാഡുകള്‍

കൊല്ലം: നിരീക്ഷണവും പരിശോധനകളും കൂടുതല്‍ വ്യാപകമാക്കി റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാനുള്ള സേഫ് കേരള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയെ ഉടന്‍ നിയമിക്കും. ഏകോപനത്തിനായി ജില്ലാ കേന്ദ്രത്തില്‍ പുതിയ കണ്‍ട്രോള്‍ റൂമും ...

പത്തുശതമാനം കൗമാരക്കാര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

teenage കൊല്ലം: വിദ്യാര്‍ത്ഥികളില്‍ പത്തുശതമാനത്തോളവും മാനസികാരോഗ്യ പ്രശ്‌നമുള്ളവരാണെന്നും അദൃശ്യമായ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാറില്ലെന്നും ഇന്ത്യന്‍ സൈകാട്രിക്ക് സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. വര്‍ഗീസ് വി. പൊന്നൂസ് പറഞ്ഞു. സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ ...

പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷയില്‍ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട

ration-card ചങ്ങനാശേരി: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്റെ മേല്‍വിലാസം സ്ഥിരീകരിക്കുന്നതിനു റെസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ലെന്നു സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉത്തരവിറക്കി. റെസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടുന്ന ...

റെയില്‍വേ ടിക്കറ്റുകള്‍ക്കുള്ള ഇളവും തുടരും

railway തിരുവനന്തപുരം: യുപിഐ/ ഭീം, പിഒഎസ് മെഷീന്‍ റെയില്‍വേ ടിക്കറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന കിഴിവും ഇടിക്കറ്റുകള്‍ക്കും ഐടിക്കറ്റുകള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജിലെ ഇളവും നിശ്ചിത കാലത്തേക്ക് കൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. കുറഞ്ഞത് 100 രൂപയ്ക്ക് മുകളിലുള്ള റിസര്‍വ്ഡ് ...

വ്യവസായ മേഖലയിലെ നഷ്ടം കണക്കാക്കും: ധനമന്ത്രി

thomas ഈരാറ്റുപേട്ട: വ്യവസായ മേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതിനായി തൃശൂരില്‍ വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധിയോഗം വിളിക്കും. ഈരാറ്റുപേട്ട വ്യാപാര ഭവനില്‍ നടന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലതല പ്രളയധനസമാഹരണ ...

ടി.ഡി.ആര്‍ നല്‍കാന്‍ കൂടുതല്‍ സമയം

തിരുവനന്തപുരം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ പരിഗണിച്ച് യാത്രാ ടിക്കറ്റ് റദ്ദാക്കിയതിന്റെ റീഫണ്ടിനായി ടി.ഡി.ആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ആഗസ്റ്റ് 15 മുതല്‍ റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് ടി.ഡി.ആര്‍ ഫയല്‍ ...

പ്രളയം: കുടുംബശ്രീയുടെ വായ്പക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്‍കുന്ന വായ്പക്ക് വേണ്ടി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ ...

ശമ്പളപരിഷ്‌കരണ കുടിശിക പലിശസഹിതം പണമായി ഒക്ടോബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ, പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക പലിശ സഹിതം രൊക്കം പണമായി ഒക്ടോബര്‍ ഒന്നു മുതല്‍ നല്‍കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. കഴിഞ്ഞ ശമ്പള ...

വിധിയില്‍ സന്തോഷം, സി.ബി.ഐ  അന്വേഷിക്കണമെന്നും നമ്പി നാരായണന്‍

nambi തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്റെ പ്രതികരണം. വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താന്‍ ...

സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളികള്‍ക്ക് തിരിച്ചടി

saudi റിയാദ്: വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഈ മാസം 11 ...

കേരളം ഹൃദ്രോഗത്തില്‍ മുന്നിലെന്നു റിപ്പോര്‍ട്ട്

heart തിരുവനന്തപുരം: ഇന്ത്യയില്‍ ഹൃദയാഘാതം വന്ന രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തില്‍ ഹൃദയാഘാതത്തിന്റെ തോത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രണ്ടു മടങ്ങോളം കൂടുതലാണെന്ന് ഡോ. ജീമോന്‍ പന്യാംമാക്കല്‍ (അസിസ്റ്റന്റ് പ്രഫസര്‍, ശ്രീ ചിത്തിര തിരുനാള്‍ ...