Category Archives: കേരളം

ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി

log തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ മറ്റന്നാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം ബെഹ്‌റ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ...

നടിയെ ആക്രമിച്ച സംഭവത്തില്‍  സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് കോടിയേരി

kodi തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങളില്‍ ശരിയായ നിലപാട് അത് തന്നെയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസിന്റെ അന്വേഷണം ...

വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ  പ്രചാരകരാകണം: ഋഷിരാജ് സിംഗ് 

rshraj തിരുവമ്പാടി: സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രചാരകരാകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവന്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ...

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ചു;  85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 201718 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ചു. 24 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും 85 ശതമാനം മെരിറ്റ് സീറ്റില്‍ ...

കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമായി പ്രഖ്യാപിക്കണം: മന്ത്രി 

thomas chandy മങ്കൊമ്പ്: കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും കുട്ടനാടിന്റെ നിലനില്‍പ്പിനുമായി ദേശീയ പ്രാധാന്യമുള്ള കാര്‍ഷികപാരിസ്ഥിതിക മേഖലയായി കുട്ടനാടിനെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നു മന്ത്രി തോമസ് ചാണ്ടി. നഷ്ടം പരിഹരിക്കാന്‍ കര്‍ഷകരുടെ വായ്പകള്‍ പലിശ സഹിതം കേന്ദ്രം എഴുതിതള്ളണം. ...

സ്വകാര്യ മാനേജ്‌മെന്റുകളില്‍ പിഎസ്‌സി നിയമനം അപ്രായോഗികം: മന്ത്രി എം.എം. മണി 

കുന്നോന്നി: നല്ല രീതിയില്‍ വിദ്യാഭ്യാസം നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പിഎസ്‌സി നിയമനം അപ്രായോഗികമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. നവീകരിച്ച കുന്നോന്നി ഐഎച്ച്ഡിപി കോളനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസ ...

ആദ്യ വാരം 1.77 കോടി നേടി റെക്കോഡിട്ട് കൊച്ചി മെട്രോ

കൊച്ചി: പൊതുജനങ്ങള്‍ക്കായി യാത്രാ സര്‍വീസ് ആരംഭിച്ച ആദ്യ വാരം തന്നെ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ച് കൊച്ചി മെട്രോ. ആദ്യ വാരം തന്നെ 1.77 കോടി രൂപ പെട്ടിയിലാക്കി ഇന്ത്യയിലെ മറ്റു മെട്രോകളെ അപേക്ഷിച്ച് ...

സംസ്ഥാനം പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ...

ജനകീയ പ്രതിരോധം അനിവാര്യം: മന്ത്രി എ.സി.മൊയ്തീന്‍

പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിനു ജനകീയ പ്രതിരോധം അനിവാര്യമെന്നു മന്ത്രി എ.സി. മൊയ്തീന്‍. പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 27, 28, 29 തീയതികളില്‍ ബോധവത്കരണ പ്രചാരണ പരിപാടി നടത്തും. ജില്ലാ കളക്ടറേറ്റില്‍ പകര്‍ച്ചപ്പനി പ്രതിരോധ ...

മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കുട്ടികളെ ബോധവത്കരിക്കണം: കെ.സുധാകരന്‍

തളിപ്പറമ്പ്: മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ബോധവത്കരിക്കണമെന്ന് മുന്‍മന്ത്രി കെ.സുധാകരന്‍. ജവഹര്‍ബാലജനവേദി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന ബാലമിത്ര പുരസ്‌കാരം നേടിയ പി.വി.നാരായണന്‍കുട്ടി, ...

എല്ലാ മരാമത്ത് റോഡുകളും കേന്ദ്രസര്‍ക്കാരിന്റെ ഹൈവേ നിയമപരിധിയില്‍ : മന്ത്രി സുധാകരന്‍

തീയാടിക്കല്‍: കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ഹൈവേ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മന്ത്രി ജി. സുധാകരന്‍. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മല്ലപ്പള്ളി ചെറുകോല്‍പ്പുഴ കോഴഞ്ചേരി റോഡ് ...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ശൈലജ

ഇരിട്ടി: ഒരു പഞ്ചായത്തില്‍ ഒരു കുടുംബാരോഗ്യ കേന്ദ്രം എന്ന നിലയില്‍ സംസ്ഥാനത്തെ പ്രഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കീഴ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സാ വിഭാഗവും ഡെന്റല്‍ യൂണിറ്റും ...

കെപിസിസി പ്രസിഡന്റിന്റെ സംസ്ഥാന പര്യടനം ജൂലൈ രണ്ടിന് ആരംഭിക്കും

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബൂത്ത്തലത്തില്‍ നടക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനം ജൂലൈ രണ്ടിന് കൊല്ലം ജില്ലയില്‍ നിന്നു ...

കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിലെ എല്ലാ പ്രവൃത്തികള്‍ക്കും അനുമതി: മുഖ്യമന്ത്രി

കണ്ണൂര്‍: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഈ വര്‍ഷം സംസ്ഥാനം സമര്‍പ്പിച്ച എല്ലാ പ്രവൃത്തികള്‍ക്കും അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിറക്കുനി അണ്ടലൂര്‍ മൂന്നുപെരിയ, ചക്കരക്കല്‍കാഞ്ഞിരോട്പറശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ...

ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി നാലുപേര്‍ പിടിയില്‍

തിരൂരങ്ങാടി: നിരോധിച്ച ആയിരം രൂപയടങ്ങുന്ന ഒരു കോടിരൂപയുമായി നാലു പേരെ പിടികൂടി, കോഴിക്കോട് ഫറോക്ക് ചുങ്കം പറവണ്ടി ഫിന്‍സിര്‍ (36), താനൂര്‍ കേരളാധീശ്വരപുരം സലാഹുദീന്‍ (37), മലപ്പുറം കോട്ടപ്പടി ശിഹാദ് (38), കോഴിക്കോട് ബാലുശേരി ...