Category Archives: അന്തര്‍ദേശീയം

ഹജ്ജ്: വിദേശ തീര്‍ത്ഥാടകരുടെ വരവ് പൂര്‍ത്തിയായി

hajj മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് പൂര്‍ത്തിയായി. 1,72,0680 തീര്‍ത്ഥാടകര്‍ക്കാണ് സൗദി ഈ വര്‍ഷം വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായതെന്നു സൗദി ...

കേരളീയരോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ചു. പ്രളയദുരിതത്തില്‍ വേദനിക്കുന്നവരെ പിന്തുണയ്ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ...

ദു:ഖം രേഖപ്പെടുത്തി യു.എന്‍; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു

un ജനീവ: കേരളത്തിലുണ്ടായിരിക്കുന്ന പ്രളയത്തില്‍ ജീവന്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. ഐക്യരാഷ്ട്ര സഭയോട് ...

Imran-Khan ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 22ാമത് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ് (പി.ടി.ഐ.) നേതാവുമായ ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 176 പേര്‍ പിന്തുണച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാന് ...

കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യു.എ. ഇ ഭരണാധികാരി

ദുബായ്: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു. എ. ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലാണ് അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഷേക്ക് അഭ്യര്‍ത്ഥന നടത്തിയത്. ...

ട്രംപിനെതിരെ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍

trump ന്യൂയോര്‍ക്ക്: മാദ്ധ്യമങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടിനെതിരെ കൈകോര്‍ത്ത് യു.എസ് മാദ്ധ്യമങ്ങള്‍ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം പ്രസിഡന്റിനെ ഓര്‍മ്മപ്പെടുത്തി 350ലധികം മാദ്ധ്യമങ്ങളാണ് വ്യാഴാഴ്ച എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ബോസ്റ്റണ്‍ ഗ്ലോബ് പത്രമാണ് ...

1,613 തടവുകാര്‍ക്ക് മോചനം, യുഎഇയുടെ പെരുന്നാള്‍ സമ്മാനം

യു എ ഇ: ബലിപെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ ആയിരത്തി അറുനൂറ്റി പതിമൂന്ന് തടവുകാര്‍ക്ക് മോചനം. അബൂദബിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മോചിതരാകുന്നത്. 704 പേര്‍ക്കാണ് യു എ ഇ പ്രസി!ഡന്റ് മോചനം ...

കിം- മൂണ്‍ ഉച്ചകോടി സെപ്റ്റംബറില്‍

kim moon സിയൂള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍ നടത്തും. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നടത്തിയ ചര്‍ച്ചയിലാണ് ...

ഇമ്രാന്‍ മാപ്പ് എഴുതി നല്‍കി; കേസ് പിന്‍വലിച്ചു

Imran-Khan ഇസ്‌ലാമാബാദ്: പരസ്യമായി വോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് മാപ്പപേക്ഷ എഴുതി നല്കി. ഇതു സ്വീകരിച്ച കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു. ഇസ്‌ലാമാബാദിലെ എന്‍എ53ാം മണ്ഡലത്തിലെ ഇമ്രാന്റെ വിജയം ...

ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

മെക്ക :ഹജ്ജ് നിര്‍വ്വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇനി ഇരുപത്തയ്യായിരം ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും എത്താനുള്ളത്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീന വഴിയെത്തിയ ഹാജിമാരെല്ലാം മക്കയിലെത്തിക്കഴിഞ്ഞു. പത്ത് ലക്ഷത്തിലേറെ ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറകള്‍

Kuwait-International-airport_AE_00395683-780x520 കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരില്‍ പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും കര അതിര്‍ത്തികളിലും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ...

പൗരത്വ നിയന്ത്രണ നടപടികളുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റത്തിനും സ്ഥിരതാമസത്തിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണ മേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നടപടി തുടങ്ങി. നിയമാനുസൃത കുടിയേറ്റത്തിന്റെ നിബന്ധനകള്‍ കടുപ്പമാക്കി ഗ്രീന്‍ കാര്‍ഡുകളും പൗരത്വവും വെട്ടിക്കുറയ്ക്കാനാണ് യുഎസ് ആലോചിക്കുന്നത്. നിയമാനുസൃതമായ ...

സൗദിയില്‍ 11 മേഖലകള്‍ കൂടി സ്വദേശിവത്കരണത്തിന്

സൗദി:സൗദിയില്‍ 11 പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍കരണത്തിന് നീക്കമാരംഭിച്ചു. മെഡിക്കല്‍, ഐ.ടി, അക്കൌണ്ടിങ് അടക്കം പ്രധാന മേഖലകളിലാണ് സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. മെഡിക്കല്‍, ഐ.ടി, ...

വിസ സ്റ്റാമ്പിങ്ങും റീ എന്‍ട്രിയും; കടുത്ത നടപടികളുമായി സൗദി

saudi......................,,,,,,,,,, സൗദി : സ്‌പോണ്‍സര്‍ ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുന്നു. റീ എന്‍ട്രി, ഫിംഗര്‍ പ്രിന്റ് പ്രശ്‌നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് ...

ഇന്ത്യയിലും ബ്രസീലിലും റഷ്യ ഇടപെടുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി റഷ്യയുടെ ഇടപെടലുണ്ടാകാന്‍ സാദ്ധ്യതയെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സോഷ്യന്‍ മീഡിയ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡിലെ പ്രഫസറായ ഫിലിപ്പ് എന്‍ ഹൊവാര്‍ഡാണ് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലെ ...