Category Archives: ദേശീയം

ചാരക്കേസില്‍ നീതി

cort ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ...

നീരവ് മോദി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച  നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

rahul ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹസാദ് പൂനവാല രംഗത്ത്. 2013 ...

മല്യ രാജ്യം വിടുന്നതു തടയണമെന്ന് എസ്ബിഐ  നിയമോപദേശം നല്‍കിയിരുന്നു: ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നതിനു നാല് ദിവസം മുമ്പ് മല്യക്കെതിരായി സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്ബിഐക്ക് നിയമോപദേശം ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍. മല്യ രാജ്യംവിടാതിരിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കിംഗ്ഫിഷര്‍ ...

ഡല്‍ഹി സര്‍വകലാശാലയിലെ ഇവിഎം മെഷീനുകള്‍  തങ്ങളുടേതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാല അധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും ഇവിഎം മെഷീനുകള്‍. ഇവിഎമ്മികള്‍ നല്‍കിയിട്ടില്ലെന്ന് ...

മല്യയുടെ പ്രസ്താവന ആയുധമാക്കി  പ്രതിപക്ഷം; ബി.ജെ.പിക്ക് തലവേദന

55 ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പില്‍ നാടുവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് പ്രതിപക്ഷം. മല്യ വിദേശത്തേക്ക് കടക്കുന്നത് തടയാമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ...

കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ദുരൂഹതയേറുന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരോദ മേഖലയില്‍ കുടുംബനാഥനെയും ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. കുടുംബത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കുണാല്‍ ത്രിവേദി, ഭാര്യ കവിത ...

ആര്‍ബിഐ നിബന്ധനകള്‍ പാലിക്കാം;  പക്ഷേ, സമയം വേണമെന്നു ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇപേമെന്റ് സര്‍വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍തന്നെ സൂക്ഷിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിബന്ധന പാലിക്കാന്‍ തയാറാണെന്ന് ഗൂഗിള്‍. ഇതിനായി ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്നും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ ആവശ്യപ്പെട്ടതായായാണ് റിപ്പോര്‍ട്ട്. ...

ജിയോ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ പിഴ

trai ന്യൂഡല്‍ഹി: നിര്‍ദേശിച്ച നെറ്റ്‌വര്‍ക്ക് ക്വാളിറ്റി ഇല്ലാത്തതിനാല്‍ രാജ്യത്തെ പ്രധാന ടെലികോം കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് മാര്‍ച്ച് ...

ആധാര്‍ നിരീക്ഷണ പദ്ധതി: കേന്ദ്രം സത്യവാങ്മൂലം നല്‍കും

Aadhaar-Card ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട ...

രൂപയുടെ മൂല്യത്തകര്‍ച്ച: ശക്തമായ ഇടപെടല്‍ വേണമെന്ന് ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം

RBI-Jobs രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍. മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ അടിയന്തര ഇടപടല്‍ വേണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. ...

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇനി മുതല്‍ നോട്ടയില്ല

voting ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ഉണ്ടാവില്ല. നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട തുടരുക. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ ...

ശിക്ഷ വൈകുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിര്‍ഭയയുടെ അമ്മ

nirbhaya ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ ദുഃഖം രേഖപ്പെടുത്തി നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്. കോടതികള്‍ വിധിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് കാരണം ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് ...

ബദല്‍ ഇന്ധനം ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് ഗഢ്കരി

gadkari ന്യൂഡല്‍ഹി : പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍, രാജ്യത്തെ ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഢ്കരി. അതിനായി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്ന ...

തെലുങ്കാനയിലെ ബസ് അപകടം: മരണം 57 ആയി

ഹൈദരാബാദ്: തെലുങ്കാനയിലെ ശനിവര്‍പേട്ടില്‍ ബസ് നിയന്ത്രണം വിട്ടു മലയടിവാരത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. അഞ്ചു കുട്ടികളും 36 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച കൊണ്ടഗട്ടുവിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം ...

മ്യൂസിയം സ്വര്‍ണപാത്ര കൊള്ള; പ്രതികള്‍ അറസ്റ്റില്‍; നൈസാമിന്റെ പാത്രത്തില്‍ചോറുണ്ട് കള്ളന്‍മാര്‍

ഹൈദരാബാദ്: തൊണ്ടിമുതല്‍ സ്വര്‍ണ ചോറ്റുപാത്രമാണെങ്കില്‍ കള്ളനും അതില്‍ ഊണു കഴിക്കാന്‍ കൊതിച്ചുപോകും. ഹൈദരാബാദിലെ പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ നൈസാമിന്റെ സ്വര്‍ണ പാത്രങ്ങളും കള്ളന്‍മാരെയും കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ കൈയോടെ പൊക്കിയത്. ...