Category Archives: ദേശീയം

ഡല്‍ഹിയിലെ മലിനീകരണം അതിരു കടക്കുന്നു, സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്

delhi ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം എല്ലാ സീമകളും ലംഘിച്ച റെഡ് സോണിലേക്ക് കടന്നതോടെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ നിരോധിച്ച സര്‍ക്കാര്‍ ബദാര്‍പൂര്‍ തെര്‍മല്‍ പ്ലാന്റും ...

ഇന്ത്യ അമേരിക്കയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങും

crude oil ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണവില പിടിച്ചുനിറുത്തുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ത്യ ഒരുങ്ങുന്നു. വരുന്ന മാസങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ പ്രധാന ഉപഭോക്താവായി ഇന്ത്യ ...

മമതാ ബാനര്‍ജി ‘ജന്മനാ വിമത’യെന്ന് പ്രണബ് മുഖര്‍ജി

pranab with mamatha ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജന്മനാ വിമതയാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഒരിക്കല്‍ ഒരു യോഗത്തില്‍ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയ മമത തന്നെ അപമാനിച്ചുവെന്നും പ്രണബ് പറഞ്ഞു. ‘ദ കൊയിലേഷന്‍ ഇയേഴ്‌സ്’ ...

ജിഎസ്ടി ആപ്പുമായി തെലുങ്കാന

ഹൈദരാബാദ്: ജിഎസ്ടി ഇടപാടുകളില്‍ സുതാര്യത വരുത്താന്‍ അന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുമായി തെലുങ്കാന സര്‍ക്കാര്‍. തെലുങ്കാന വാണിജ്യ നികുതി മന്ത്രാലയവും ഐഐടി ഹൈദരബാദും സംയുക്തമായി നിര്‍മിച്ച ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ബീറ്റാ വേര്‍ഷന്റെ ...

എന്റെ മക്കളെ വെറുതേവിടൂ: അപേക്ഷയുമായി സച്ചിന്‍ സച്ചിന്റെ മക്കളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ 

_sachin ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നവമാധ്യമങ്ങളില്‍ സജീവമാണ്. ഒരുപക്ഷേ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷവും ഇത്രയേറെ ആരാധകര്‍ പിന്തുടരുന്ന മറ്റൊരു താരവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ നവമാധ്യമങ്ങളിലെ ...

നേത്രദാനം നിര്‍ബന്ധമാക്കുന്നത് ആലോചിക്കണമെന്നു കണ്ണന്താനം

kannan thaanam ന്യൂഡല്‍ഹി: നേത്രദാനം നിര്‍ബന്ധമാക്കുന്നതിനു നിയമനിര്‍മാണം ആലോചിക്കേണ്ട താണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശ്രീലങ്കയില്‍ മരിക്കുന്നവരുടെ കണ്ണുകള്‍ സര്‍ക്കാരിന്റെ സ്വത്തായി മാറുന്നതിന് നിയമം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേത്രദാനത്തിനായി ബന്ധപ്പെടുന്നതിന് ദേശീയ തലത്തില്‍ ഒരു ടെലിഫോണ്‍ ...

സോളാര്‍ കേസ്‌ഹൈക്കമാന്‍ഡ് ഇടപെടുന്നു; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗുജറാത്ത് പര്യടനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തുന്ന രാഹുലിനെ കാണാനുള്ള ശ്രമം രമേശ് ചെന്നിത്തല നടത്തുന്നതായി സൂചനയുണ്ട്. അതേ സമയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ആലോചിക്കുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കിയാല്‍ മാത്രമേ നിയമപരമായി മുന്നോട്ടുപോകാന്‍ സാധിക്കു. അതിനാല്‍ തന്നെയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആരോപണവിധേയരായ നേതാക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസില്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടന്‍തന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.ഉമ്മന്‍ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ക്രിമിനല്‍ കേസില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അവര്‍ അടക്കം യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മീഷന്റെ പത്തു കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോര്‍ട്ട് സഹിതം ആറു മാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ വിരമിച്ച ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍നായരെയും നിയമിച്ചു.

ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ...

കെപിസിസി പട്ടിക പൂര്‍ത്തിയായി

ന്യൂഡല്‍ഹി: കെപിസിസി പുതിയ ഭാരവാഹി പട്ടിക പൂര്‍ത്തിയായി.282 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപുലമായി തയാറാക്കിയിരിക്കുന്ന പട്ടികയില്‍ പക്ഷേ, പുതുമുഖങ്ങള്‍ പത്ത് പേരാണ്. പട്ടികയില്‍ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ...

ജയ്ഷായ്‌ക്കെതിരെ അന്വേഷണം വേണ്ട 

JISH അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കേണ്ടതുള്ളെന്ന് ആര്‍എസ്എസ്. അഴിമതി ആരോപണം ഉണ്ടായാല്‍ ആര്‍ക്കെതിരെയാണിങ്കിലും അന്വേഷിക്കണം. എന്നാല്‍ ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നു ഇല്ലെന്നും ആര്‍എസ്എസ് ജോയിന്റ് ...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ആശിഷ്

ASH ന്യൂഡല്‍ഹി: ആറ് ക്യാപ്ടന്‍മാര്‍ക്ക് കീഴില്‍ ഒന്നര പതിറ്റാണ്ടിലധികം ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ മുന്നില്‍ നിന്ന ആശിഷ് നെഹ്‌റയുടെ തീ തുപ്പുന്ന പന്തുകള്‍ക്ക് വിരമമാകുന്നു. സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് ...

ഇന്ത്യയുമായി സമാധാനബന്ധമാണ് ആഗ്രഹിക്കുന്നത് :ജാവേദ് ബാജ്വ

BAJI കറാച്ചി: ഇന്ത്യയുമായി എല്ലാക്കാലത്തും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം തുടരാനുള്ള ആഗ്രഹം നേരത്തെ തന്നെ പാകിസ്ഥാന്‍ അറിയിച്ചതാണെന്നും സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള പരസ്പര ...

30 കിലോ സ്വര്‍ണം പിടികൂടി 

gold ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലക്ഷ്വറി ബസ്സില്‍ നിന്നാണ് 10 കോടി രൂപയിലധികം വരുന്ന സ്വര്‍ണം പിടികൂടിയത് ആറുപേര്‍ കസ്റ്റഡിയില്‍ കല്‍പ്പറ്റ: രേഖകളില്ലാതെ കടത്തിയ പത്ത് കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വയനാട് അതിര്‍ത്തിയിലെ തോല്‍പെട്ടി എക്‌സൈസ് ...

സരയൂ നദിക്കരയില്‍ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍

yogi-adityanath ലക്‌നോ: അയോധ്യയില്‍ സരയൂ നദീ തീരത്ത് ശ്രീരാമന്റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ നിന്നും ഏറെ അകലയല്ലാതെയാണ് പ്രതിമ സ്ഥാപിക്കാന്‍ യുപി ...

ജയലളിതയുടെ വസതി: സര്‍ക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

poes garden ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമാക്കാനുള്ള തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ നല്കിയ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിനു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 23നകം ...

നിര്‍മലയുടെ ‘നമസ്‌തേ’: ‘മഞ്ഞുരുകലിന്റെ’ സൂചനയെന്ന് ചൈനീസ് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് പറഞ്ഞ ‘നമസ്‌തേ’ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മയപ്പെടുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വ്യതിചലനങ്ങളില്ലാത്ത സഹകരണം ഉറപ്പുവരുത്തണമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ...