65 ആം ചിത്രം പ്രഖ്യാപിച്ച് വിജയ്;
നായികയായി ദീപിക പദുകോണും
വില്ലനായി ജോണ്‍ എബ്രഹാമും

Entertainment

തമിഴ് താരം വിജയ് തന്‍റെ 65 ആം ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാം എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
വിജയ് നായകനായി എത്തുന്ന ‘മാസ്റ്ററാ’ണ് ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം. ‘മാസ്റ്ററി’ന്‍റെ റിലീസിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. ചിത്രം നെറ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും തുടങ്ങിയ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും റീലിസ് തിയറ്ററില്‍ തന്നെ ആവുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി , മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *