ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍


പെരിന്തല്‍മണ്ണ: ഓണക്കാലത്ത് അവധി ദിവസങ്ങളില്‍ പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും എല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പഞ്ചായത്ത് പരിധികളില്‍ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു.
പെരിന്തല്‍മണ്ണ താലൂക്ക് പരിധിയില്‍ ഇതിന്റെ നടത്തിപ്പ് ചുമതല നോഡല്‍ ഓഫീസറായ തഹസില്‍ദാര്‍ പി.ടി.ജാഫറലിക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി തഹസില്‍ ദാര്‍ ടി.കെ.സെബാസ്റ്റ്യന്‍, ക്ലാര്‍ക്ക് ആരിഫ് റഹ്മാന്‍ എന്നിവര്‍ക്കുമാണ്.
താലൂക്ക് പരിധിയിലെ എല്ലാ പഞ്ചായത്ത്/ നഗരസഭാ പ്രദേശങ്ങളിലേക്കുമായി നാല് സ്‌ക്വാഡുകള്‍ ആണ് രൂപീകരിച്ചിട്ടുള്ളത്.
വരും ദിവസങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പടെ എല്ലാ ഭാഗങ്ങളിലും പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി ഈ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടായിരിക്കുമെന്നും പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍