കോവിഡ്: ലോട്ടറി വില്‍പ്പനക്കാര്‍ ദുരിതത്തില്‍

എടക്കര: കോവിഡ് ഭീതിയില്‍ ആളുകള്‍ ടൗണിലിറങ്ങാന്‍ മടിക്കുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ലോട്ടറി വില്‍പനക്കാര്‍. ശാരീരിക പരിമിതികളെയടക്കം അതിജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുകയാണ് ഇവര്‍. ഈ കോവിഡ് കാലത്ത് ആളുകള്‍ ഏറെയുണ്ടായിരുന്നത് ബിവറേജസ് ഔട്ട് ലെറ്റിന് മുമ്പിലായിരുന്നു. എന്നാല്‍, കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ ബിവറേജസ് ഔട്ട് ലെറ്റും അടച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. അപ്രതീക്ഷിതമായി ടിക്കറ്റിന് വില കൂട്ടിയതും ഇവര്‍ക്ക് തിരിച്ചടിയായി.

പഴയപോലെ ആളുകള്‍ ടിക്കറ്റെടുക്കാന്‍ തയാറാകുന്നില്ല. മൂന്ന് ദിവസം കൊണ്ട് പോലും ടിക്കറ്റ് മുഴുവന്‍ വിറ്റഴിക്കാന്‍ പാടുപെടുകായണ് തങ്ങളെന്ന് എടക്കരയിലെ വ്യാപാരി പറയുന്നു.
കാശ് മുടക്കി വാങ്ങിയ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റഴിക്കാനാവാതെ അവശേഷിക്കുകയാണെന്നും ഇവര്‍ പറയുന്നു. ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്ന നിരവധിയാളുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍