പാടശേഖരങ്ങളില്‍ ഓലകരിച്ചില്‍ വ്യാപകം

കൊല്ലങ്കോട്: മേഖലയിലെ ഒന്നാംവിള നെല്‍പ്പാടങ്ങളില്‍ ഓല കരിച്ചില്‍ വ്യാപകമാകുന്നു. ക്ലാന്തോ മൊണാസ് ഒറൈഡേ വിഭാഗത്തില്‍പ്പെട്ട കീടബാധയാണെന്ന് വിള ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥിരീകരിച്ചു.

ഓലകളില്‍ മഞ്ഞളിപ്പോടെ തുടങ്ങി ചെടികളില്‍ വ്യാപിച്ച് കരിഞ്ഞുണങ്ങുന്ന നിലയിലാണ് രോഗം ബാധിക്കുക. മഴ നനയുമ്‌ബോള്‍ കരിഞ്ഞ ഓല ചീഞ്ഞളിഞ്ഞ് കീടബാധ രൂക്ഷമാകും. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയും കീടബാധയ്ക്ക് അനുകൂല ഘടകമാണ്.
രോഗം പടര്‍ന്നാല്‍ വിളവ് കുറയാനും നെല്‍മണികളുടെ തൂക്കം കുറയാനും പതിര് കൂടാനും കാരണമാകും. രാവിലെയും വൈകിട് ചെടികള്‍ നിരീക്ഷിച്ച് തുടക്കത്തിലെ കീടനിയന്ത്രണ മാര്‍ഗം നടത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍