സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,820 രൂപയും പവന് 38,560 രൂപയുമായി.

കഴിഞ്ഞ രണ്ടു വ്യാപാര ദിനവും വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ 21നും വില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞ് ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു.
ഇതിന് ശേഷം ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില. റിക്കാര്‍ഡ് നിലവാരത്തില്‍നിന്നും അന്താരാഷ്ട്ര വില താഴേക്കു പതിക്കുന്നതാണു സംസ്ഥാനത്തും വിലയിടിവിന് കാരണമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍