രാജ്യാന്തര ചലച്ചിത്രമേള ഓണ്‍ലൈന്‍ സാധ്യത പരിഗണിക്കും: മന്ത്രി ബാലന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയില്‍ നടത്താനായില്ലെങ്കില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് ഓണ്‍ലൈന്‍ മേള പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികളും സ്വീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഓഗസ്റ്റ് 21 മുതല്‍ 28 വരെ ഓണ്‍ലൈനായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍