സംരക്ഷണഭിത്തി നിര്‍മ്മാണ പദ്ധതി ആരംഭിച്ചു

കോഴഞ്ചേരി : ചേക്കുളം കോഴഞ്ചേരി പഞ്ചായത്തിന്റെ 8,9 വാര്‍ഡില്‍പെട്ട കുറ്റിയില്‍,മണിമല,മുരുപ്പേല്‍ കോളനിയില്‍ മണ്ണ് സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. 11വീടുകളിലായി 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് ഇതിനുള്ള തുക അനുവദിച്ചത്. മണ്ണിടിച്ചില്‍ തടയുന്നതിനും വീടുകളുടെ സംരക്ഷണത്തിനുമായി 50 സെന്റീമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടി മുകള്‍ഭാഗം ബലപ്പെടുത്തുന്നതിനാണ് പദ്ധതി. കനത്ത മഴയിലും മറ്റും മണ്ണിടിച്ചില്‍ പതിവായിരുന്നതിന് പരിഹാരം തേടിയുള്ള നടപടി കൂടിയാണിത്.പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ ജോമോന്‍ പുതുപ്പറമ്ബില്‍,ഡി ശ്രീരാജ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണന്‍ നായര്‍, അനുലക്ഷ്മി, ബിജു ചന്ദ്രന്‍,കസ്തൂരി പ്രസാദ്, മഞ്ജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍