പരിക്കേറ്റ യുവതിയെ ഐടിബിപി സൈനികര്‍ ചുമന്നത് 15 മണിക്കൂര്‍


ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ മലന്പ്രദേശത്ത് വീണു പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ ഇന്‍ഡോതിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐടിബിപി) സൈനികര്‍ ചുമന്നത് 15 മണിക്കൂര്‍. 25 സൈനികര്‍ 40 കിലോമീറ്റര്‍ ദൂരം സ്ത്രീയെ സ്‌ട്രെച്ചറില്‍ ചുമന്നാണ് റോഡ് സൗകര്യമുള്ളിടത്ത് എത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പിത്തോര്‍ഗഡ് ജില്ലയിലെ ലാപ്‌സ ഗ്രാമവാസിയായ സ്ത്രീ മലമുകളില്‍ വീണു കാലൊടിഞ്ഞു. 
റോഡ് സൗകര്യമില്ലാത്ത പ്രദേശത്ത് ഹെലികോപ്റ്റര്‍ ഇറക്കാനും സാധിച്ചില്ല. സ്ത്രീയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്ത്യചൈന അതിര്‍ത്തിയിലെ മിലാം പോസ്റ്റില്‍ വിന്യസിച്ചിരുന്ന ഐടിബിപി സൈന്യം ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായി. 25 സൈനികര്‍ ഊഴം അനുസരിച്ച് സ്ട്രക്ചറില്‍ 40 കിലോമീറ്റര്‍ ചുമന്ന് സ്ത്രീയെ വാഹനസൗകര്യമുള്ളിടത്ത് എത്തിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍