ദിഗ്‌വിജയ് സിംഗ് കസ്റ്റഡിയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.'അവര്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഞങ്ങള്‍ കണ്ടത് അവരെ തടഞ്ഞുവച്ചിരിക്കുന്നതാണ്. അവരുടെ കുടുംബങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ വന്നു. ഞാന്‍ അഞ്ച് എംഎല്‍എമാരുമായി വ്യക്തിപരമായി സംസാരിച്ചു. ബന്ദികളാണെന്നും തങ്ങളുടെ ഫോണുകള്‍ തട്ടിയെടുത്തുവെന്നും അവര്‍ എന്നോട് പറഞ്ഞു' സിംഗ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദിഗ്‌വിജയ് സിംഗ് ബംഗളൂരുവില്‍ എത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മധ്യപ്രദേശില്‍ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍