കൊറോണമൂന്നാഴ്ച മുന്നില്‍ കണ്ട് സംസ്ഥാനത്ത് പ്രതിരോധം കൂടുതല്‍ ശക്തമാക്കും

 തിരുവനന്തപുരം: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന ജാഗ്രതയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭായോഗം. മൂന്നാഴ്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. സംസ്ഥാനത്ത് ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും പൂട്ടേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് പോയാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും തേടും. കരുതല്‍ നടപടിയുടെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ വിനിയോഗിക്കും. ബാറുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ബാറുകളിലെ ടേബിളുകള്‍ അകത്തിയിടണം അണുനശീകരണം നടത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍