ധോണിയുടെ പിന്‍ഗാമിയായി കോലിയെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സെലക്ടര്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐ യുടെ മുഖ്യ ടീംസെലക്ടറായുള്ള എം.സ്.കെ പ്രസാദിന്റെ കാലാ വധി രണ്ടു ദിവസത്തിനുള്ളില്‍ അവസാനിക്കും. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയാ കുംഅദ്ദേഹത്തിന്റെ പകരക്കാരനാവുക. 2019 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. സ്ഥാനമാറ്റത്തോടുകൂടി ടീംസെലക്ടര്‍മാര്‍ക്കെതിരെയുണ്ടായിരുന്ന വിമര്‍ശന്‍ങ്ങള്‍ക്ക് അറുതിവരുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള ടീമാണ് ഇന്ത്യയുടെതെന്നും ചെറിയചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും പ്രസാദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന പ്രസാദിനോട് ടീംസെലക്റ്റിഗ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോള്‍ കൈവരിച്ച വലിയ നേട്ടമെന്ത് എന്ന ചോദ്യത്തിന് 'ധോണിയുടെ പകരക്കാരനായി കോലിയെ തിരഞ്ഞെടുത്തത് ' എന്ന മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു.ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്ന പടനായകന്‍ എന്ന നിലയില്‍ ധോണിയും, കോലിയും സമര്‍ത്ഥരാണെന്നാണ് പ്രസാദിന്റെ വാദം. ധോണി കൈവരിച്ച ടീമിന്റെ ശക്തി ചോരാതെ തന്നെ കോലി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതും ആ പരിവര്‍ത്തന സമയവും വ്യക്തിപരമായി വിലയിരുത്തിയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ റോജര്‍ ബിന്നിയുടെ കാലാവധി തീര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പകരക്കാരനായാണ് എം.സ്.കെ പ്രസാദ് രംഗത്തെത്തിയത്. തന്റെ കരിയറിലെ പ്രധാന നേട്ടമായി പ്രസാദ് പറയുന്നത് ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി വിരാടിനെ കൊണ്ടുവന്നതാണ്. ഇതിലിത്ര ആശ്ചര്യമെന്തെന്ന് ചോദിച്ചാല്‍ മികച്ച ക്യാപ്റ്റനും കൗശലക്കാരനും, മാച്ച് ഫിനിഷറുമായ ധോണിക്ക് പെട്ടെന്ന് ഒരു പകരക്കാരനെ കണ്ടുപിടിക്കുക അത്ര നിസാരമല്ല. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായി പരീക്ഷിച്ചത് വിരാടിനെയാണ്, അദ്ദേഹം അത് ഭംഗിയായി ചെയ്തു. 2017ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ടെസ്റ്റ് ടീമിന്റെ നായകനായിരുന്ന കോലി ബാക്കി ഫോര്‍മാറ്റിലേക്കും പരീക്ഷിക്കപ്പെടുകയും, നായകനെന്ന നിലയില്‍ തിളങ്ങുകയും ചെയ്തു. മൂന്ന് ഫോര്‍മാറ്റിലെയും ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോലി ഒന്നാമതാണെന്നുള്ളതും നായകസ്ഥാനമേല്‍ക്കാന്‍ കോലിക്ക് കൂട്ടായതായും പ്രസാദ് പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതോടെ ധോണിയുടെ ഭാവി തുലാസിലായിരുന്നു. ഇതിനെതിരെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ടീംസെലക്ടര്‍മാര്‍ക്കെതിരെയെത്തി. നിലവിലെ സാഹചര്യത്തില്‍ ധോണിയുടെ ഭാവിയെപ്പറ്റി ധോണിക്ക് നല്ല ധാരണയുണ്ടെന്നും അത് അദ്ദേഹം മാനേജ്‌മെന്റിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടീംസെലക്ടര്‍ പറഞ്ഞു. ഹാര്‍ദിക്ക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും ടെസ്റ്റ് ടീമിലേക്ക് പരീക്ഷിച്ചത് എം.സ്.കെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍