മാനാഞ്ചിറ സ്‌ക്വയര്‍ രൂപമാറ്റത്തിന് ഒരുങ്ങുന്നുമേഘ ഗിരീഷ്

കോഴിക്കോട് :നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയര്‍ പുതിയ രൂപ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. കോഴിക്കോട്ടുകാര്‍ അവരുടെ സായാഹ്നങ്ങള്‍ അധികവും ചെലവഴിക്കുന്ന ഇവിടം സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഉല്ലസിക്കാനും സന്തോഷിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. കേരള ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും നേതൃത്വത്തിലാണ് മാനാഞ്ചിറ പുനരുദ്ധാരണവും നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അമൃതം പദ്ധതിയുടെ ഭാഗമായി മൈതാന കവാടങ്ങള്‍ മോടി പിടിപ്പിക്കുക, പുതിയ ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ,് പെയിന്റിംഗ്,ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ തുടങ്ങി ഓപ്പണ്‍ സ്റ്റേജ,് ഓപ്പണ്‍ജിം, നാലിലധികം സോളാര്‍ ലൈറ്റുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്. രണ്ട് കോടി 80 ലക്ഷം രൂപ വകയിരുത്തി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയിലാണ്. മാനാഞ്ചിറയിലെത്തുന്ന ആളുകള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന മറ്റൊന്നാണ് പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ . ടൂറിസം വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ഭിന്നശേഷി സൗഹൃദ ശുചിമുറിയാണ് ഒരുക്കീയിട്ടുള്ളത്. ഇതോടൊപ്പം പ്രത്യേകമായി രണ്ട് മുറികള്‍ നിര്‍മ്മിച്ചിട്ടുണ്ട.് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം ടെന്റര്‍ വഴി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.ഊരാലുങ്കല്‍ സര്‍വീസ് സൊസൈറ്റിയാണ് മാനാഞ്ചിറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍