നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയില്‍ സീല്‍ പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

 മുബൈ: മഹാരാഷ്ട്രയില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയില്‍ സീല്‍ പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം കൈക്കൊണ്ടത്. കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് വരുന്നവര്‍ക്കാണ്, മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വീടുകളില്‍ നിരീക്ഷി ണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 39ആയി. 33 കേസുകളായി രുന്നു ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പരാതിപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടു പോകുന്നതിനു പകരം പരാതികളും അപേക്ഷകളും ഇമെയില്‍ മുഖാന്തരം അയക്കാനും വാര്‍ത്താക്കുറിപ്പ് നിര്‍ദേശമുണ്ട്. ഇമെയില്‍ മുഖാന്തിരമുള്ള പരാതികള്‍ക്ക് ഏഴുദിവസത്തിനുള്ളില്‍ പരിഹാരം കാണണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍