സിന്ധ്യയെ അവഗണിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ. ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്ന് സിസോദിയ പറഞ്ഞു. സിന്ധ്യയുടെ ഉറ്റ അനുയായി ആണ് സിസോദിയ. ബിജെപി സമ്മര്‍ദ രാ ഷ്ട്രീയമാണു നടത്തുന്നത്. എന്നാല്‍ ഞങ്ങളുടെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്താല്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടേണ്ടി വരുംസിസോദിയ പറഞ്ഞു.ഗുണയില്‍നിന്നാണു സിസോദിയയുടെ വീഡിയോ പ്രസ്താവന വന്നത്. പിസിസി അധ്യക്ഷസ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും കമല്‍നാ ഥ്ദിഗ്‌വിജയ് സിംഗ് കൂട്ടുകെട്ട് സമ്മതിച്ചിരുന്നില്ല. മധ്യപ്രദേശില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് സിന്ധ്യക്കു നല്കണമെന്ന് അനുയായികള്‍ ആ വശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും അനുകൂല തീരുമാനമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണയില്‍ സിന്ധ്യ പരാജയപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍