തമിഴ്‌നാടും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചു

 ചെന്നൈ: ബിജെപിയുടെ സഖ്യകക്ഷിയായ എഡിഎംകെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ദേശീയ ജനസംഖ്യ റജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ നിര്‍ത്തിവച്ചു. സംസ്ഥാനം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം നല്‍കാത്ത സാഹചര്യത്തിലാണ് എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് മന്ത്രി ആര്‍.ബി.ഉദയകുമാര്‍ പറഞ്ഞു. എന്‍പിആറില്‍ പുതുതായി ചേര്‍ത്ത മൂന്നു ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ പളനിസ്വാമി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.എന്‍പിആറിലെ മൂന്നു ചോദ്യങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ ഇതുവരെ എന്‍പിആര്‍ പ്രഖ്യാപിച്ചിട്ടില്ല. സെന്‍സസിനു മാത്രമാണ് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുള്ളെന്നും ആര്‍.ബി.ഉദയകുമാര്‍ അറിയിച്ചു.ഏപ്രിലില്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങുമെന്നു നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നേരത്തെ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍