ആവശ്യമെങ്കില്‍ വിമത എംഎല്‍എമാരെ കാണാന്‍ പോകും: കമല്‍നാഥ്

ഭോപ്പാല്‍: കര്‍ണാടകയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ആവശ്യമെങ്കില്‍ ബംഗളൂരുവിലെത്തി കാണുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. അതേസമയം എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലെതത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നീട് സിംഗിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി ഫോണില്‍ ബന്ധപ്പെടാന്‍ കമല്‍നാഥ് ശ്രമിച്ചതായും സൂചനയുണ്ട്. ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയുമാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ തടങ്കലില്‍ വച്ചിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ എന്റെ വോട്ടര്‍മാരെ കാണാന്‍ അനുവദിക്കാത്തത് എന്താണ്. ബിജെപി എന്താണ് ചെയ്യുന്നത്. റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് അനുവദിക്കുന്നില്ലെന്നും ദിഗ്‌വിജയ് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍