ലോകകപ്പ് യോഗ്യത മാറ്റിവച്ചു

ന്യൂഡല്‍ഹി: 2022 ഖത്തര്‍ ലോകകപ്പ്, 2023 ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കുള്ള യോഗ്യതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഫിഫയും എഎഫ്‌സിയും (ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചതും അറിയിച്ചതും. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്നാണ് തീരുമാനം. ഈ മാസം ഖത്തറിനെതിരേ ഭുവനേശ്വറില്‍ നടക്കേണ്ട ഇന്ത്യയുടെ മത്സരം ഉള്‍പ്പെടെയാണ് മാറ്റിവച്ചിരിക്കുന്നത്. 26നായിരുന്നു ഇന്ത്യ ഃ ഖത്തര്‍ പോരാട്ടം നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് 23 മുതല്‍ 31വരെയും ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെയും നടക്കേണ്ട സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യാന്തര പോരാട്ടങ്ങളും മാറ്റിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍