കേരളത്തിലെ ആദ്യ തേജസ് എക്‌സ്പ്രസ് മംഗലാപുരം കോയമ്പത്തൂര്‍ റൂട്ടില്‍

 കോഴിക്കോട്: സ്വകാര്യ ട്രെയിന്‍ സര്‍വീസായ തേജസ് എക്‌സ്പ്രസ് കേരളത്തില്‍ ആദ്യമോടുന്നത് മംഗലാപുരം കോയമ്പത്തൂര്‍ റൂട്ടില്‍.തിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ചാര്‍ജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. രാവിലെ ആറിന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10ന് കോയമ്പത്തൂരിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് മംഗലാപുരത്തെത്തും. വൈകിട്ട് 4.50ന് കോഴിക്കോട്ടെത്തും. 400 കിലോമീറ്റര്‍ യാത്ര ആറ് മണിക്കൂര്‍ പത്ത് മിനുട്ട് കൊണ്ടാണ് തേജസ് പൂര്‍ത്തിയാക്കും. റെയില്‍വേയുടെ സബ്‌സിഡിയറി സ്ഥാപനമായ ഐ. ആര്‍.സി.ടി.സിയാണ് തേജസ് എക്‌സ്പ്രസ് ഓപറേറ്റ് ചെയ്യുന്നത്. സ്ഥാപനത്തിന്റെ കൂടുതല്‍ ഓഹരികള്‍ റെയില്‍വേക്കാണ്. പക്ഷേ സ്വകാര്യ വ്യക്തികള്‍ക്കും ഓഹരിയുണ്ട്. പൂര്‍ണമായും ശീതീകരിച്ച അത്യാധുനിക കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് വാതിലുകള്‍ക്ക് പുറമെ വിമാനങ്ങളിലെ സൗകര്യങ്ങളാണ് ഓരോ കമ്പാര്‍ട്ട്‌മെന്റുകളിലുമുള്ളത്. എല്‍.ഇ.ഡി ടിവികളും പത്രങ്ങളും മാഗസിനുകളും ഉണ്ടാവും. ഭക്ഷണം സൗജന്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍