പ്രവാസികളുടെ യാത്രാവിലക്ക് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ യാത്രവിലക്ക് ഗൗരവമുള്ള പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറാണ് ഇതിന് കാരണം. രാജ്യത്തെ പൗരന്മാരെ കൊണ്ടുവരാത്ത നടപടി അപരിഷ്‌കൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം. രോഗിയായതുകൊണ്ട് ഇവരെ കൈയൊഴിയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇറ്റലിയില്‍നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍