ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകള്‍ നിര്‍ബന്ധം

കോഴിക്കോട്: കൊറോണ തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. മുറികള്‍ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കണം. ഇവിടങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ നല്‍കണം. ലിഫ്റ്റ് നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കണം. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളെടുക്കണം. വ്യക്തികള്‍ തമ്മില്‍ നിശ്ചിത അകലം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.വിദേശത്തു നിന്നെത്തുന്നവരുടെ വിശദാംശങ്ങള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ളവരെ മുറിയില്‍ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കരുത്. നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാവാതിരിക്കുകയോ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുകയോ ചെയ്താല്‍ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണം. വിദേശത്തു നിന്ന് വരുന്ന ഒരു വ്യക്തിയുടെ യാത്രാ ചരിത്രമെടുത്ത് ഉച്ചയ്ക്ക് 12ന് മുമ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്നും ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍