ലോകം 'നമസ്‌കാരം' പറഞ്ഞുതുടങ്ങി, ശീലമാക്കണമെന്ന് മോദി

ന്യുഡല്‍ഹി:കൊറോണ വൈറസ് സംബന്ധിച്ച അഭ്യൂഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇക്കാര്യത്തില്‍ ഡോക്ടര്‍ മാരുടെ ഉപദേശം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ഹസ്തദാനം ഒഴിവാക്കാനും മറ്റുള്ളവരെ 'നമസ്‌തേ' ഉപയോഗിച്ച് അഭിവാദ്യം ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഭാരതീയ ജനഔഷദി പരിയോജനയുടെ (പി.എം.ബി. ജെ.പി) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.''കൊറോണ വൈറസ് സംബന്ധിച്ച അഭ്യൂഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഉപദേശം പാലിക്കേണ്ടതുണ്ട്. ലോകം മുഴുവന്‍ പരസ്പരം 'നമസ്‌തേ' അഭിവാദ്യം ചെയ്യുന്ന ശീലമാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ചില കാരണങ്ങളാല്‍, നമ്മള്‍ ഈ ശീലം ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍, ഹസ്തദാനത്തിന് പകരം ഈ ശീലം വീണ്ടും സ്വീകരിക്കാനുള്ള ശരിയായ സമയമാണിത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍