അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ജപ്പാന്‍

ടോക്കിയോ: കൊറോണ പടരുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആബെ ഭരണകൂടം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച കരടു ബില്‍ കാബിനറ്റ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചെന്നു ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്‌കൂളുകള്‍ അടയ്ക്കാനും പൊതു പരിപാടികള്‍ വിലക്കാനും ഉടമസ്ഥരുടെ സമ്മതമില്ലാതെ അവരുടെ സ്ഥലത്ത് ആരോഗ്യസംരക്ഷണ സൗകര്യം ഏര്‍പ്പെടുത്താനും അടിയന്തരാവസ്ഥ നിയമപ്രകാരം സാധിക്കും.
രോഗം പിടിവിടുമെന്നു തോന്നിയാല്‍ മാത്രമേ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയുള്ളുവെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗാ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയാല്‍ മാര്‍ച്ച് 13ന് അടിയന്തരാവസ്ഥ നിലവില്‍ വരുമെന്നാണ് ബില്ലില്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍