വിദ്യാലയ പരിസരത്ത് മയക്കുമരുന്ന് വ്യാപകമാവുന്നു, കേസുകള്‍ ഇരട്ടിയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂള്‍കോളജ് കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബുകള്‍ സര്‍വത്ര പ്രവര്‍ത്തിക്കുമ്പോഴും വിദ്യാലയ പരിസരങ്ങളില്‍ നിന്നു പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ ഇരട്ടി വര്‍ധന.
സ്‌കൂളുകളിലും കോളജുകളിലുമായി സംസ്ഥാനത്ത് 1941 ലഹരി വിരുദ്ധ ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്.എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ക്ലബുകളെയും ഞെട്ടിച്ചാണ് കഴിഞ്ഞ 2019ല്‍ മാത്രം 226 കേസുകളില്‍ 119 പേരെ അറസ്റ്റ് ചെയ്തത്.2018ല്‍ ഇത് 114 കേസുകള്‍ മാത്രമായിരുന്നു.അറസ്റ്റിലായത് 68 പേരും.2017ല്‍ 92 കേസുകളില്‍ 65 പേരും,2016ല്‍ 72 കേസില്‍ 48 പേരുമാണ് അറസ്റ്റിലായിരുന്നത്. സംസ്ഥാനത്ത് 4842 സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബുകളും 899 കോളജ് ലഹരി വിരുദ്ധ ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയ പരിസരത്തെ ലഹരിക്കെതിരേയും വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രവര്‍ത്തിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ക്ലബുകളുടെ ലക്ഷ്യം.ലഹരി വിരുദ്ധ ക്ലബുകള്‍ക്ക് വിമുക്തി മൊബൈല്‍ ആപ്ലിക്കേഷനും നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കായി എക്‌സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വരെയുളള ഉദ്യോഗസ്ഥര്‍ക്കും ഒന്നോ അധിതലധികമോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വിഭജിച്ചു നല്‍കിയിട്ടുണ്ട്.ലഹരി വിരുദ്ധ ക്ലബുകളുടെ നേതൃത്വത്തില്‍ ഉപന്യാസ രചന, ചിത്ര രചന, കൈയ്യെഴുത്ത് മാസിക, ബോധവത്ക്കരണം തുടങ്ങിയവ നടത്തിവരുന്നുണ്ട്. എന്നിരുന്നാലും വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ സ്‌കൂള്‍ പരിസരങ്ങളില്‍ പിടിമുറുക്കുകയാണ്.സംസ്ഥാനത്ത് ആകെ 2019ല്‍ 7278 കേസുകളില്‍ 3364 പേരാണ് ലഹരി വില്‍പ്പനയില്‍ അറസ്റ്റിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍