ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ കേസ്; നടപടി തൃശൂര്‍ ഡിഎംഒയുടെ പരാതിയില്‍

തൃശൂര്‍: കോവിഡ്19 വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂര്‍ ഡിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഡിഎംഒ ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്. സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണു വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോവിഡ്19 ലക്ഷണമുള്ള രോഗി ചികിത്സക്കെത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാല്‍, ഈ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍