കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതിക്ക് ജീവപര്യന്തം

തലശ്ശേരി: ഭര്‍തൃസഹോദരിയുടെ ഒന്നര വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍. വിനോദ് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പന്ന്യന്നൂര്‍ ചമ്പാട്ടെ നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമയെയാണ് (29) ശിക്ഷിച്ചത്. നയീമയുടെ ഭര്‍ത്തൃ സഹോദരീ പുത്രനായ പാനൂര്‍ ഏലാങ്കോട്ടെ പുതിയ വീട്ടില്‍ ഹാരിസിന്റെ മകന്‍ അദ്‌നാന്‍ (ഒന്നര) ആണ് കൊലചെയ്യപ്പെട്ടത്.2011 സെപ്തംബര്‍ 17ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഏലാങ്കോട്ടെ പുതിയവീട്ടില്‍ ഹൗസിലെ മുറ്റത്ത് കളിക്കുകയായിരുന്ന അദ്‌നാനെ എടുത്തുകൊണ്ടുപോയി സമീപത്തെ കിണറ്റില്‍ എറിയുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരി നിസാനിയുടെ ഇളയ കുട്ടിയായിരുന്നു അദ്‌നാന്‍. ഇവരോടുള്ള ശത്രുതയാണ് ക്രൂരകൃത്യത്തിന് നയീനയെ പ്രേരിപ്പിച്ചത്. പാനൂര്‍ പൊലീസാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രന്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍