ഇറ്റലിയില്‍നിന്നു വന്നവര്‍ സന്ദര്‍ശിച്ച അഞ്ചു ബന്ധുക്കള്‍ക്കു കൊറോണ ബാധയില്ല

പത്തനംതിട്ട: ഇറ്റലിയില്‍നിന്നു വന്ന കൊറോണ വൈറസ് ബാധിച്ചവര്‍ സന്ദര്‍ശിച്ച പുനലൂരിലെ ബന്ധുക്കള്‍ക്കു രോഗമില്ലെന്നു സ്ഥിരീകരണം. അഞ്ചു പേര്‍ക്കാണു രോഗമില്ലെന്നു സ്ഥിരീകരിച്ചത്. രണ്ടു ബന്ധുക്കളുടെയും അയല്‍വാസികളുടെയും പരിശോധനാഫലമാണ് ലഭിച്ചത്. ഇവര്‍ ഇപ്പോള്‍ കഴിയുന്ന കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍നിന്ന് ഇവരെ മാറ്റിയേക്കും. എന്നിരുന്നാലും വീട്ടില്‍ നിരീക്ഷണം തുടരുമെന്നാണു സൂചന.കൊല്ലത്ത് ഇനി നാലുപേരുടെ കൂടി ഫലമാണ് അറിയാനുള്ളത്. റാന്നിയില്‍ നിന്നുള്ള അമ്മയെയും കുഞ്ഞിനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍