എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ,ടി.എച്ച്. എസ്.എല്‍.സി പരീക്ഷകള്‍ നാളെ തുടങ്ങും. 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,450 വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457ഉം എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30,454 ഉം വിദ്യാര്‍ത്ഥികളുണ്ട്. ഗള്‍ഫ് മേഖലയില്‍ 597 ഉം ലക്ഷദ്വീപില്‍ 592 ഉം പേരും,ഓള്‍ഡ് സ്‌കീമില്‍ 87 പേരും.ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്സിലാണ് (2327). കുട്ടനാട് തെക്കേക്കര ഗവ.എച്ച്.എസ്സിലാണ് ഏറ്റവും കുറവ്.( 2).
ടി.എച്ച്.എസ്.എല്‍.സി : 48 പരീക്ഷാ കേന്ദ്രങ്ങള്‍. 3091 പേര്‍. പ്ലസ് ടു :2033 പരീക്ഷാ കേന്ദ്രങ്ങള്‍. 4,52,572 വിദ്യാര്‍ത്ഥികള്‍ .സ്‌കൂള്‍ ഗോയിംഗ് 3,77,322 . ആണ്‍കുട്ടികള്‍1,80,352. പെണ്‍കുട്ടികള്‍1,97,970 .ഓപ്പണ്‍ സ്‌കൂള്‍ 50,890.
ഏറ്റവും കൂടുതല്‍ മലപ്പുറം( 80,051).ടെക്‌നിക്കല്‍ 1229 .ലക്ഷദ്വീപ് 1268 .ഗള്‍ഫ് 498 . മാഹി 754 പരീക്ഷയെഴുതും.എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ 2 ന് ആരംഭിച്ച് 23 ന് അവസാനിക്കും. നാലു മേഖലകളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളുടെ ആദ്യഘട്ടം 8 ന് അവസാനിക്കും. ഈസ്റ്റര്‍, വിഷു അവധിക്കു ശേഷം 15 ന് പുനരാരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. മൂല്യനിര്‍ണയത്തിനു മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ മാര്‍ച്ച് 30, 31 തീയതികളില്‍. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍