ദ് പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി

 കോവിഡ് 19 ജാഗ്രതയെ തുടര്‍ന്ന് മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ചിത്രീകരണം നിര്‍ത്തിവച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദ് പ്രീസ്റ്റ്. പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനുമാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍