ഈ വസ്തുക്കളില്‍ തൊടുമ്പോള്‍ സൂക്ഷിക്കണം, കൊറോണ വൈറസ് ദിവസങ്ങളോളം തങ്ങിനില്‍ക്കും

കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിവേഗം പകരുന്ന ഒരു അസുഖമാണിത്. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താത്തതിനാല്‍ ഇതുവരെ വൈറസിനെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിരവധിയാളുകള്‍ക്കുള്ള സംശയമാണ് കൊറോണ ബാധിതര്‍ തൊട്ട സ്ഥലത്തോ, വായുവിലോ വൈറസിന് എത്ര സമയം നിലനില്‍ക്കാന്‍ സാധിക്കും എന്നത്. മണിക്കൂറുകളോളം വൈറസിന് വായുവിലോ വസ്തുവിലോ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യു.എസ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവിട്ടത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), കാലിഫോര്‍ണിയ സര്‍വകലാശാല, ലോസ് ഏഞ്ചല്‍സ്, പ്രിന്‍സ്റ്റണ്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലെസ് സ്റ്റീലിലും മൂന്ന് ദിവസം വരെയും, 24 മണിക്കൂര്‍ വരെ കടലാസിലും സമാന വസ്തുക്കളിലും (കാര്‍ബോര്‍ഡ്) വൈറസ് തങ്ങി നില്‍ക്കുമെന്നാണ് കണ്ടെത്തല്‍.രോഗബാധിതനായ ഒരാളെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അദ്ദേഹം ചുമയ്ക്കുകയും തുമ്മുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ വായുവില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'പൊതുയിടങ്ങളില്‍ ജാഗ്രത പാലിക്കുക, മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, ചുമയോ തുമ്മലോ ഉണ്ടാകുമ്പോള്‍ ടവല്‍ ഉപയോഗിക്കുക, സാനിറ്റൈസറുകള്‍ ഉപയോഗിക്കുക'വിദഗ്ദ്ധര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍