നടിയെ ആക്രമിച്ച കേസ്: അവധിക്ക് അപേക്ഷ നല്‍കി കുഞ്ചാക്കോ ബോബനും മുകേഷും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ സാക്ഷി വിസ്താരം ഇന്നും തുടരും. അതേസമയം കോടതിയില്‍ ഹാജരാകുന്നതിന് അവധിക്ക് അപേക്ഷ നല്‍കി നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും രംഗത്തെത്തി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിചാരണയ്ക്ക് എത്താന്‍ സാധിക്കാത്ത കാരണം വിശദീകരിച്ച് കുഞ്ചാക്കോ ബോബന്‍ അപേക്ഷ നല്‍കിയത്. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ നിര്‍ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബന്‍, മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍