സിനിമാപ്രവര്‍ത്തകരെ അധിക്ഷേപിക്കരുത്; രമേഷ് പിഷാരടി

സിനിമകളെയും സിനിമാ പ്രവര്‍ത്തകരെയും അധിക്ഷേപിക്കരുതെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഷൈലോക്ക് സിനിമയുടെ സംവിധായകന്‍ അജയ് വാസുദേവും ബിഗ് ബ്രദര്‍ സംവിധായകന്‍ സിദ്ദിഖും അഭിപ്രായം എന്ന പേരില്‍ അധിക്ഷേപം നേരിടുകയാണ്. സിനിമാ സ്‌നേഹത്തിനു മുകളിലാണ് മനുഷ്യ സ്‌നേഹമെന്നും ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പിഷാരടി പറയുന്നു.എല്ലാതരും സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാണട്ടെ. സിനിമകളെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട. സിനിമകള്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യട്ടെയെന്നും പിഷാരടി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍