സംഭവം രാമനാട്ടുകരയില്‍

 കോഴിക്കോട്: സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഒളവണ്ണ സ്വദേശി മൂസക്കോയയുടെ മകന്‍ റഹീം (ഷാനവാസ് ഷാനു-40 )ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.രാമനാട്ടുകര അറ്റ്‌ലസ് ഗ്രണ്ടിന് പിറകില്‍ വച്ച് സുഹൃത്തായ കാക്കഞ്ചേരി മുള്ളനി പറമ്പില്‍ കിണ്ടന്‍ സൂജീഷ് പട്ടികകൊണ്ട തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.റഹീമിന്റെ സഹോദരന്‍ അഷ്‌റഫാണ് മരണവിവരം പോലീസില്‍ അറിയിച്ചത്.സംഭവത്തിന്‍ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍