ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക്ഹ അമിത്ഷായോടൊപ്പം മോദിയുമായി കൂടിക്കാഴ്ച നടത്തി


  • കേന്ദ്രസ്ഥാനം നല്‍കുമെന്ന് അഭ്യൂഹം
  • കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും, ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.കോണ്‍ഗ്രസ്സില്‍ നിന്നും സിന്ധ്യ രാജി വെച്ചു.രാജികത്ത് സോണിയാഗാന്ധിക്ക് നല്‍കി. 17 എം.എല്‍.എ.മാരുമായി ബംഗളൂരുവിലേക്ക് കടന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. തങ്ങള്‍ സിന്ധ്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പന്നിപ്പനിയാണെന്നാണ് അറിയാന്‍ സാധിച്ചതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നല്‍കുന്ന വിശദീകരണം. ധര്‍മ ബോധമുള്ളവര്‍ പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം സിന്ധ്യയ്ക്കും കൂട്ടര്‍ക്കും ബി.ജെ.പിയില്‍ ചേരാമെന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.ഇന്ന് രാവിലെ സിന്ധ്യ അമിത്ഷായോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അഭ്യൂഹമുണ്ട്. റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മുഖ്യമന്ത്രി കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ ഡല്‍ഹിയിലെത്തിയ കമല്‍നാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു.
2018ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ സിന്ധ്യയുടെ ചെറുതല്ലാത്ത സംഭാവനയുണ്ട്. എന്നിട്ടും, 23 എം.എല്‍.എമാരുടെ മാത്രം പിന്തുണയുള്ളതിനാല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമല്‍നാഥ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്ന പോരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍