ബൃന്ദാ മാസ്റ്ററുടെ ചിത്രം കഴിഞ്ഞാല്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രശസ്ത കോറിയോഗ്രാഫര്‍ ബൃന്ദാമാസ്റ്റര്‍ (ബൃന്ദാ ഗോപാല്‍) സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 12ന് ചെന്നൈയില്‍ തുടങ്ങും. ദുല്‍ഖര്‍ ആദ്യ ദിവസം മുതല്‍ ചിത്രത്തിലഭിനയിച്ച് തുടങ്ങും. .റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ ്‌നിര്‍മ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. കാജല്‍ അഗര്‍വാളാണ് നായിക. ബൃന്ദാമാസ്റ്ററിന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത് ബോബി സഞ്ജയിന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. മേയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ പൊലീസ് വേഷമാണ് ദുല്‍ഖറിന്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍