റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടി; പ്രവാസികള്‍ ശത്രുക്കളല്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്നു തിരിച്ചുവരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിക്കണമെന്നും ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചുവരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിക്കണം. കോവിഡ്19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളണം. വളരെ നേരത്തേ മുന്‍കരുതലുകള്‍ എടുത്തതു ഗുണകരമായി ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. എന്നാല്‍ വിശ്രമിക്കാറായിട്ടില്ല. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിന് മതമേലധ്യക്ഷന്‍മാര്‍ക്ക് നന്ദിയുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കോവിഡ്19 രോഗം സ്ഥിരീകരിച്ചത്. 110 രാജ്യങ്ങളില്‍ കോവിഡ്19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണുള്ളത്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ്19 രോഗം ബാധിച്ച 14 പേരാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍