കാളിദാസും മിയയും ഒന്നിക്കുന്ന ചിത്രം; പൂജ കഴിഞ്ഞു

കാളിദാസ് ജയറാം, മിയ ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞു. കൊച്ചിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. കെ.എസ്. ശ്രീജിത്ത്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍