തലശേരിയില്‍ പോക്‌സോ സ്‌പെഷല്‍ കോടതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

തലശേരി: ഹൈക്കോടതി കണ്ണൂര്‍ ജില്ലയ്ക്കായി അനുവദിച്ച രണ്ടു പോക്‌സോ സ്‌പെഷല്‍ കോടതികളിലൊന്നു തലശേരിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ജില്ല സെഷന്‍സ് കോടതി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിനു തൊട്ടുപിറകിലുള്ള കെട്ടിടത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബിനും ജില്ലാ കോടതിക്കായി അഡീഷണല്‍ ലൈബ്രറിയും ഒരുക്കാനായി പണിത കെട്ടിട മാണിത്. ഇത്തവണത്തെ വേനലവധി കഴിഞ്ഞു കോടതികള്‍ തുറക്കുന്ന മേയ് രണ്ടാംവാരത്തില്‍ പുതിയ പോക്‌സോ കോടതിയുടെ ഉദ്ഘാടനമാകുമെന്നാണു വിവരം. നിലവില്‍ തലശേരിയില്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നത് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്. പുതുതായി പോക്‌സോ സ്‌പെഷല്‍ കോടതി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ കാത്തുകഴിയുന്ന മുഴുവന്‍ പോക്‌സോ കേസുകളൂം തലശേരി പോക്‌സോ കോടതിയിലേക്കു മാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍